Advertisements
|
സെന്‍ട്രല്‍ മാഞ്ചസ്റററിലെ തിരുനാളാഘോഷം പ്രൗഢഗംഭീരമായി
അലക്സ് വര്‍ഗീസ്
ലണ്ടന്‍: സാല്‍ഫോര്‍ഡ് രൂപത സെന്‍ട്രല്‍ മാഞ്ചസ്ററര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളാഘോഷം സമുചിതമായി ആഘോഷിച്ചു.
ജൂലൈ 10നു മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും മറ്റു വൈദിക ശ്രേഷ്ഠരെയും സീറോ മലബാര്‍ സെന്ററില്‍നിന്നു സ്വീകരിച്ച് പ്രദക്ഷിണമായി ദേവാലയ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമായി. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ജോര്‍ജ് ചീരാംകുഴിയില്‍, ഫാ. പ്രിന്‍സ് തുമ്പിയാംകുഴിയില്‍, ഫാ. ഇയാന്‍ ഫാരന്‍, ഡീക്കന്‍ ജോബോയ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ദുഃഖത്തിലും പ്രതിസന്ധിയിലും ദൈവപരിപാലനയിലും ആശ്രയിച്ച് മുന്നോട്ടു പോവുക എന്നതാണു ക്രിസ്തീയ ജീവിതമെന്നും ലോകത്തിന്റെ ഏതു കോണിലേക്കു നമ്മള് കുടിയേറിയാലും നമ്മുടെ വിശ്വാസവും പാരമ്പര്യവും കാത്തു സംരക്ഷിക്കുവാനും അതു ഭാവിതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ നമുക്കു കടമയുണ്ടെന്നും ദിവ്യബലി മധ്യേ നല്കിയ സന്ദേശത്തില്‍ മാര്‍ പുന്നക്കോട്ടില്‍ ഓര്‍മിപ്പിച്ചു. റോയ് മാത്യുവിന്റെയും ഹര്‍ഷ ഹാന്‍സിന്റെയും നേതൃത്വത്തിലുള്ള ഗായകസംഘം ദിവ്യബലി കൂടുതല്‍ ഭകതിസാന്ദ്രമാക്കി.
തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു നടന്ന പ്രദക്ഷിണത്തില്‍ നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നേര്‍ച്ചവിതരണം എന്നിവ നടന്നു.
തുടര്‍ന്നു സീറോ മലബാര്‍ പാരീഷ് ഹാളില്‍ നടന്ന ഇടവക ദിനാഘോഷ പരിപാടികള്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ മാഞ്ചസ്ററര്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി പോള്‍സണ്‍ തോട്ടപ്പിള്ളി മാര്‍ പുന്നക്കോട്ടലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടര്‍ന്നു ജോബി മാത്യു, ജിന്‍സി ടോണി എന്നിവരുടെ നേതൃത്വത്തിലുള്ള കള്‍ചറല്‍ കമ്മിറ്റി ഒരുക്കിയ ദൃശ്യ സംഗീത വിരുന്നും ഇടവകയിലെ വിവിധ വാര്‍ഡുകളുടെയും സീറോ മലബാര്‍ യൂത്ത് ലീഗിന്റെയും വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. "ഞാന്‍ വിശ്വസിക്കുന്നു' എന്ന ബൈബിള്‍ നാടകവും അവതരണത്തിലും അഭിനയത്തിലും ഇന്നത നിലവാരം പുലര്‍ത്തി. ചടങ്ങില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജയ്സന് മേച്ചേരി സമ്മാനവിതരണത്തിന് നേതൃത്വം നല്കി. ലെയ്ന ജയമോന്, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. സമാപിച്ചു. കലവറ കാറ്ററിംഗിന്റെ സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്കു സമാപനമായി.
ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ട്രസ്ററിമാരായ പോള്‍സണ്‍ തോട്ടപ്പിള്ളി, ജോര്‍ജ് മാത്യു തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ അധികാരം, തോമസ് വരവുകാല, സാജു കാവുങ്ങ, റോയ് മാത്യു, ടോണി, ജോജി, ജോമി, ജിന്‍സി ടോണി, ജോമോള്‍ തുടങ്ങിയവര്‍ തിരുനാളാഘോഷങ്ങള്‍ക്കു നേതൃത്വം നല്കി. |
|
- dated 15 Jul 2016
|
|
Comments:
Keywords: U.K. - Spiritual - central_manchester_thirunal U.K. - Spiritual - central_manchester_thirunal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|