Today: 12 Dec 2019 GMT   Tell Your Friend
Advertisements
മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളും പദയാത്രയും ജൂലൈ 16ന്
Photo #1 - U.K. - Spiritual - servant_of_god_mar_evanios_feast
ഷെഫീല്‍ഡ്: മലങ്കര കത്തോലിക്ക സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ അറുപത്തിമൂന്നാമത് ഓര്‍മപ്പെരുന്നാള്‍ ജൂലൈ 16നു (ശനി) ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ ആചരിക്കുന്നു.

മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ (എംസിവൈഎം) നേതൃത്വത്തില്‍ ക്രമീകരിക്കുന്ന തിരുക്കര്‍മങ്ങള്‍ 11നു അനുസ്മരണ പദയാത്രയോടെ ആരംഭിക്കും. ഷെഫീല്‍ഡ് മാര്‍ഗസ്ററന്‍ ക്രസന്റിലുള്ള സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ കാവി വസ്ത്ര ധാരികളായ വിശ്വാസികള്‍ അണിചേരും. പദയാത്രയ്ക്ക് ജോബി ജോസ് നേതൃത്വം നല്‍കും. സെന്റ് തോമസ് മൂര്‍ ദേവാലയത്തിലെ പ്രാര്‍ഥന ശുശ്രൂഷകളുടെ സമാപനത്തില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന വള്ളിക്കുരിശ് ആശിര്‍വദിച്ച് എംസിവൈഎം പ്രതിനിധികള്‍ക്ക് കൈമാറും. ഷെഫീല്‍ഡിലേയും സമീപ പ്രദേശങ്ങളിലെ മിഷന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള പദയാത്രയില്‍ അണിചേരുന്ന പദയാത്രക്ക് 12ന് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ഥന, അനുസ്മരണ പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടക്കും.

മാഞ്ചസ്ററര്‍, കവന്‍ട്രി, ലിവര്‍പൂള്‍, നോട്ടിംഗ്ഹാം, ഷെഫീല്‍ഡ് തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളിലെ എംസിവൈഎം അംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. തിരുക്കര്‍മങ്ങള്‍ക്ക് ഫാ. തോമസ് മടുക്കംമൂട്ടില്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ജോബി ജോസ് 07894081658, ൈ്രകസ്ററന്‍ 07723 099514.

പള്ളിയുടെ വിലാസം: St. Patric Church, Sheffield S50QF.
- dated 14 Jul 2016


Comments:
Keywords: U.K. - Spiritual - servant_of_god_mar_evanios_feast U.K. - Spiritual - servant_of_god_mar_evanios_feast,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us