Today: 13 Jun 2026 GMT   Tell Your Friend
Advertisements
ക്യാനഡയിലെ തിയെറ്ററുകളില്‍ നിന്ന് ഇന്ത്യന്‍ സിനിമകള്‍ ഒഴിവാക്കി
ഒട്ടാവ: ക്യാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയില്‍ 2 സിനിമാ തിയെറ്ററുകള്‍ക്കു നേരേ വെടിവയ്പ്പ് ആക്രമണവും ഉണ്ടായതിനു പിന്നാലെ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചു. ആക്രമണങ്ങളെ തിയെറ്ററുടമകള്‍ ദക്ഷിണേഷ്യന്‍ സിനിമകളുടെ തിയെറ്റര്‍ പ്രദര്‍ശനങ്ങളുമായി ബന്ധപ്പെടുത്തിയതോടെയാണ് നടപടി. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1, പവന്‍ കല്യാണിന്‍റെ ദ കോള്‍ ഹിം ഒജി എന്നീ ചിത്രങ്ങളാണ് തിയെറ്ററില്‍ നിന്നും പിന്‍വലിച്ചത്.

ഒരു കൂട്ടം ആളുകള്‍ തിയെറ്ററുകളിലേക്കെത്തുകയും ഒരു ദ്രാവകം ഉപയോഗിച്ച് തിയെറ്ററിറിന്‍റെ പുറം കവാടം കത്തിക്കുകയുമായിരുന്നു. തിയെറ്ററിനും നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഖാലിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് ആക്രമണങ്ങളും ഭീഷണികളും ഞങ്ങള്‍ നേരിടുന്നത്, ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. ആവര്‍ത്തിച്ചുള്ള ഈ പ്രവൃത്തികള്‍ ആശങ്ക ജനമാണെന്നും, നമ്മുടെ സമൂഹത്തിന് ഒരുമിച്ച് സിനിമ ആസ്വദിക്കാന്‍ സുരക്ഷിതവും സ്വാഗതാര്‍ഹവുമായ ഒരു സ്ഥലം ഒരുക്കുന്നതിനായി ഇന്ത്യന്‍ സിനിമകള്‍ തിയെറ്ററില്‍ നിന്നും പിന്‍വലിക്കുകയാണെന്നും തിയെറ്റര്‍ ഉടമകള്‍ അറിയിക്കുന്നു.