ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി ; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു ; 2.5 ലക്ഷത്തിലധികം വിസകള്‍ ക്യാന്‍സല്‍ ചെയ്ത് ട്രംപ് ഭരണകൂടം: 'തുടര്‍ നിരീക്ഷണ' വലയില്‍ എച്ച്~1ബി, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

News Photo 1 - America - Otta Nottathil - new_regulations_H_1_B_visa_US_indians_affected_oct_2_2026
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ റദ്ദാക്കല്‍ നടപടിയുമായി യുഎസ് സ്റേററ്റ് ഡിപ്പാര്‍ട്ട്മെന്റ്. ദേശീയ സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായ പരിശോധനകളും ചൂണ്ടിക്കാട്ടി രണ്ടര ലക്ഷത്തിലധികം (2,50,000) വിദേശ പൗരന്മാരുടെ യുഎസ് വിസകളാണ് ഒരൊറ്റയടിക്ക് റദ്ദാക്കിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ കര്‍ശനമായ 'തുടര്‍ പരിശോധനാ സംവിധാനം' (Continuous Vetting System) വഴിയാണ് ഈ ഭീമമായ നടപടി ഉണ്ടായിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളെയും എച്ച്~1ബി (H1B), ഗ്രീന്‍ കാര്‍ഡ് അപേക്ഷകരെയും വിദ്യാര്‍ത്ഥി വിസക്കാരെയും (F1) വലിയ ആശങ്കയിലാഴ്ത്തുന്നതാണ് ഈ പ്രഖ്യാപനം.എന്താണ് 'തുടര്‍ നിരീക്ഷണ സംവിധാനം' (Continuous Vetting).

മുന്‍പ് വിസ അനുവദിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് വിദേശ പൗരന്മാരുടെ രേഖകളും പശ്ചാത്തലവും പരിശോധിച്ചിരുന്നതെങ്കില്‍, പുതിയ സംവിധാനം അനുസരിച്ച് വിസ ലഭിച്ച ശേഷവും അപേക്ഷകരുടെ വിവരങ്ങള്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും.സോഷ്യല്‍ മീഡിയ പരിശോധന: വ്യക്തികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്ററുകള്‍ എന്നിവ നിരീക്ഷിച്ച് സംശയാസ്പദമായ കണ്ടെത്തലുകളുണ്ടായാല്‍ വിസ റദ്ദാക്കപ്പെടുന്നുണ്ട്.

നിയമലംഘനങ്ങള്‍: ചെറിയ ട്രാഫിക് നിയമലംഘനങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍ (DUI), സാമ്പത്തിക തട്ടിപ്പുകള്‍ (Fraud & Embezzlement), തൊഴില്‍ നിബന്ധനകള്‍ ലംഘിക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലും വിസ ഉടനടി റദ്ദാക്കുന്നു.

ബര്‍ത്ത് ടൂറിസം (Birth Tourism): അമേരിക്കന്‍ മണ്ണില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പൗരത്വം നേടാന്‍ വ്യാജ സന്ദര്‍ശക വിസകളില്‍ എത്തിയ 2,300 പേരുടെ വിസകളും ഇതിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.
- dated 05 Oct 2026

Comments:

Keywords: America - Otta Nottathil - new_regulations_H_1_B_visa_US_indians_affected_oct_2_2026 America - Otta Nottathil - new_regulations_H_1_B_visa_US_indians_affected_oct_2_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും
plane_crash_9_dead_florida_pilot_aged_20_years_nov_02_2026
അമേരിക്ക ഫ്ളോറിഡയില്‍ വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം; കൊല്ലപ്പെട്ട സഹവൈമാനികയ്ക്ക് പ്രായം വെറും 20 വയസ്സ്
ny_archdioces_to_pay_800_million_dollar_to_sex_abuse_subvivors_oct_25_2026
അമേരിക്ക ചരിത്രപരമായ നീതി; വൈദികരുടെ ലൈംഗിക അതിക്രമ ഇരകള്‍ക്ക് 80 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ന്യൂയോര്‍ക്ക് അതിരൂപത
ukraine_europe_us_officials_meet_for_talk_to_end_war_oct_09_2026
അമേരിക്ക ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്കയും യൂറോപ്പും; മയാമിയില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കം
അമേരിക്ക ട്രംപിന്റെ മെഡിസിന്‍ ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു
അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമെരിക്ക പിന്മാറി