സിറിയന്‍ അധികാര കൈമാറ്റം: തുര്‍ക്കിയുടെ സഹകരണം തേടി യുഎസ്

News Photo 1 - Europe - Otta Nottathil - syria_turkey_us_power
ഡമാസ്കസ്: സിറിയയില്‍ വിമത അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പലായനം ചെയ്തതോടെ, രാജ്യത്ത് സമാധാനപരമായ അധികാരകൈ്കമാറ്റം സാധ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ യുഎസ് സജീവ ഇടപെടല്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഖാനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനിയുമായി യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ കൂടിക്കാഴ്ച നടത്തി. സിറിയയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തില്ലെങ്കില്‍ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് ബ്ളിങ്കന്റെ നയതന്ത്ര നീക്കങ്ങള്‍.

സിറിയയുടെ ഭാവി സംബന്ധിച്ച് തുര്‍ക്കിയയും യു.എസും തമ്മില്‍ വ്യക്തമായ ധാരണയുണ്ടെന്ന് തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ ബ്ളിങ്കന്‍ പറഞ്ഞു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന, അയല്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയില്ലാത്ത ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് പ്രധാന ധാരണ. മേഖലയില്‍ ഇസ്ലാമിക് സ്റേററ്റ് ഗ്രൂപ്പിനെ നിയന്ത്രിക്കാനുള്ള ശ്രമം തുടരേണ്ടത് അനിവാര്യമാണെന്നും ബ്ളിങ്കന്‍ ആവശ്യപ്പെട്ടു.

സിറിയയില്‍ സ്ഥിരത സ്ഥാപിക്കുന്നതിനും തീവ്രവാദം തടയുന്നതിനും ഐ.എസും കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയും ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് മുന്‍ഗണനയെന്ന് ഹകന്‍ ഫിദന്‍ വ്യക്തമാക്കി.
- dated 14 Dec 2024

Comments:

Keywords: Europe - Otta Nottathil - syria_turkey_us_power Europe - Otta Nottathil - syria_turkey_us_power,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Zelensyj_on_trump_Ukraine_plan__Nato_membership_Nov_14_2026
യൂറോപ്പ് ട്രംപിന്റെ ഉപാധിക്ക് മുന്നില്‍ പ്രതിസന്ധിയിലായി യുൈ്രകന്‍; നാറ്റോ അംഗത്വത്തിനായി ഡോണ്‍ബാസ് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് സെലന്‍സ്കി; ജനവിധ തേടുമെന്ന് പ്രഖ്യാപനം
Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍
warning_cyber_attack_on_smart_lo_T_devices_Nov_11_2026
യൂറോപ്പ് സൈബര്‍ ആക്രമണം: ഫ്രിഡ്ജുകള്‍ക്ക് പിന്നാലെ മറ്റ് സ്മാര്‍ട്ട് വീട്ടുപകരണങ്ങളും ഹാക്കര്‍മാരുടെ നിഴലില്‍; യൂറോപ്പില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം
EUZ_head_retires_choose_new_president_Nov_10_2026
യൂറോപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിര്‍ണ്ണായക മാറ്റം; ക്രിസ്ററിന്‍ ലഗാര്‍ഡ് പദവി ഒഴിയുന്നു; പുതിയ മേധാവിയെ ഈ വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കാന്‍ ഇയു
thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
യൂറോപ്പ് കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍
krakow_shooting_suspect_dies_of_injuries_Nov_09_2026
യൂറോപ്പ് പോളണ്ടിലെ ക്രാക്കോവ് വെടിവയ്പ്പ്; പ്രധാന പ്രതി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു ; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു
Hungery_ex_PM_V_Orban_brother_arrested_regarding_human_trafficing_Nov_09_2026
യൂറോപ്പ് ഹംഗറിയില്‍ രാഷ്ട്രീയ ഭൂകമ്പം; മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ സഹോദരന്‍ മനുഷ്യക്കടത്ത് കേസില്‍ അറസ്ററില്‍