Today: 03 Jul 2020 GMT   Tell Your Friend
Advertisements
ക്റൈസ്തവ മാമാങ്കത്തിനന് കൊടിയേറി, യുവജനപങ്കാളിത്തം ശ്രദ്ധേയമായി
Photo #1 - America - Otta Nottathil - syro_malabar_america_convention_started
ഹൂസ്ററണ്‍: തലമുറകളിലൂടെ കൈമാറി വന്ന സത്യവിശ്വാസം പ്രവാസ മണ്ണിലും കെടാതെ സൂക്ഷിക്കുമെന്ന് പുതുതലമുറയിലൂടെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സഭാ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷന് ഹൂസ്ററണില്‍ തുടക്കം കുറിച്ചു.

ദേശ ഭാഷകള്‍ക്കതീതമായി സഭയുടെ വിശ്വാസവും പ്രബോധനങ്ങളും വരും തലമുറയിലൂടെ കാത്തു സൂക്ഷിക്കുമെന്നതിന്‍റെ ഉത്തമ സാക്ഷ്യമായിരുന്നു ഇതു വരെ നടന്ന കണ്‍വന്‍ഷനുകളിലും മികച്ചതായി ഇതിനെ മാറ്റിയത്.

തോമാശ്ളീഹയിലൂടെ ലഭിച്ച വിശ്വാസത്തെ തലമുറകളിലൂടെ കൈമാറി ലോകത്തിന്‍റെ സാക്ഷികളാകുവാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ എന്ന് ഉറക്കെ പ്രഖ്യാപിച്ച വിശുദ്ധ തോമാശ്ളീഹായുടെ വിശ്വാസത്തെ തൊട്ടറിയാന്‍ അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ഇത് സഭയുടെ മുഴുവന്‍ ഉത്തരവാദിത്വമാണ്. അതു വിശ്വസ്തതയോടു കൂടി ചെയ്യുവാന്‍ കര്‍ദ്ദിനാള്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

പരസ്പരം അറിയുന്നതിനും വിശ്വാസവും കൂട്ടായ്മയും പങ്കുവയ്ക്കുവാനും കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെ എന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ അങ്ങാടിയത്ത് അധ്യക്ഷ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. മാര്‍ത്തോമയുടെ മാര്‍ഗം വിശുദ്ധിയിലേക്കു മാത്രമാണ് എന്ന് ജീവിതം വഴി കാണിച്ചു കൊടുക്കാന്‍ എല്ലാവരും തയാറാവണമെന്നു അദ്ദേഹം പറഞ്ഞു.

മുഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്ററണ്‍ മേയര്‍ സില്‍വെസ്ററര്‍ ടിര്‍ണര്‍ കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്നു. അമേരിക്കയുടെ അഭിമാന നഗരത്തിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു.
ഭക്തിയും വിശുദ്ധിയും സ്വാഭാവശുദ്ധിയുമുള്ള ജീവിതംവഴി വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട നാം ലോകത്തില്‍ എവിടെയിരുന്നാലും അതിനു സാക്ഷികളാകാന്‍ സാധിക്കുമെന്നും ജസ്ററീസ് കുര്യന്‍ ജോസഫ് പറഞ്ഞു. തലമുറകളായി കിട്ടിയ പൈതൃകം സഭയോടും സഭാ നേതൃത്വത്തോടും ചേര്‍ന്നു പ്രവര്‍ത്തിക്കണം. അതാണ് നമ്മുടെ വിളി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. മിസിസൗഗഗ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ജോര്‍ജ് കെ പി, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്സാണ്ടര്‍ കുടക്കച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

- dated 02 Aug 2019


Comments:
Keywords: America - Otta Nottathil - syro_malabar_america_convention_started America - Otta Nottathil - syro_malabar_america_convention_started,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26620206assange
അസാഞ്ജിനെതിരേ വീണ്ടും കുറ്റപത്രം
തുടര്‍ന്നു വായിക്കുക
24620206visa
യുഎസ് വിസ നിയന്ത്രണം ഇന്ത്യക്കാര്‍ക്ക് ഇരട്ടി ആഘാതം
തുടര്‍ന്നു വായിക്കുക
24620204media
നാല ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസില്‍ നിയന്ത്രണം
തുടര്‍ന്നു വായിക്കുക
23620204us
കുടിയേറ്റത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎസ്
~ ഈ വര്‍ഷം ഇനി ഗ്രീന്‍ കാര്‍ഡ് ഇല്ല
~ കുടിയേറ്റ വിസകളും മരവിപ്പിക്കുന്നു തുടര്‍ന്നു വായിക്കുക
23620208roosevelt
വംശീയത: റൂസ്വെല്റ്റില്‍ന്റെ പ്രതിമ നീക്കും
തുടര്‍ന്നു വായിക്കുക
15620204nasa
നാസ ബഹിരാകാശ പദ്ധതിക്ക് ആദ്യമായി വനിതാ മേധാവി
തുടര്‍ന്നു വായിക്കുക
15620205bill
കോവിഡ് രോഗിക്ക് ആശുപത്രി ബില്‍ 11 ലക്ഷം ഡോളര്‍!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us