കൊച്ചി: സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമാണ് ശ്രീനിവാസന്‍ അന്തരിച്ചു. 69.1956 ഏപ്രില്‍ 4ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു.
മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജില്‍നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇന്‍സ്ററിറ്റ്യൂട്ടില്‍നിന്ന് ചലച്ചിത്ര അഭിനയത്തില്‍ പരിശീലനവും നേടിയ അദ്ദേഹം 1977ല്‍ പി.എ. ബക്കറുടെ "മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് കടന്നത്.
ജീവിതാനുഭവങ്ങളെയും, നാട്ടിടവഴികളില്‍ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കണ്ടവരെയുമെല്ലാം സിനിമയിലെത്തിച്ച പ്രതിഭയായിരുന്നു ശ്രീനിവാസന്‍. ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പല കഥാപാത്രങ്ങളും ജന്മമെടുത്തത് ഈ പാട്യത്തുകാരന്‍റെ ജീവിതാംശങ്ങളില്‍നിന്നു തന്നെയാണ്. ജീവിതത്തില്‍ കണ്ടെത്തിയവരെ പൊടിതട്ടി തേച്ചുമിനുക്കിയെടുത്ത് കഥാപാത്രങ്ങളാക്കി വെള്ളിവെളിച്ചത്തില്‍ എത്തിച്ച പ്രതിഭാധനനായ സിനിമാ ലോകത്തെ സാധാരണക്കാരന്‍ കൂടിയാണ് ശ്രീനിവാസന്‍. നര്‍മത്തിന്‍റെ മേന്പൊടിയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാഴ്ചക്കാരെ ചിന്തയുടെ ലോകത്തേക്ക് നയിക്കലായിരുന്നു ശ്രീനിവാസന്‍റെ ആഖ്യാന രീതി. കമ്യൂണിസ്ററ് ബന്ധത്തിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ട അധ്യാപകനായ ഉണ്ണി മാഷിന്‍റെ മകനായി ബാല്യം ചെലവഴിച്ചശ്രീനിവാസന്‍ അനുഭവങ്ങളുടെ നെരിപ്പോടിലൂടെയാണ് കടന്നുവന്നത്.
മലയാള സിനിമയുടെ ഏതാണ്ട് എല്ലാ തലങ്ങളിലും കൈവച്ച അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസന്‍. ഡബ്ബിംഗ് ആര്‍ട്ടിസ്ററ്, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളിലെല്ലാം ശ്രീനിവാസന്‍റെ പ്രതിഭാസ്പര്‍ശമുണ്ടായി. കാലാതീതമായ നര്‍മങ്ങളിലൂടെ സാധാരണക്കാരന്‍റെ ജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ശ്രീനിവാസന്‍റെ ശൈലി. അതുകൊണ്ട് തന്നെ ഇന്നും കാഴ്ചക്കാര്‍ പൊട്ടിച്ചിരിയോടെ ആസ്വദിക്കുന്നവയാണ് അദ്ദേഹം തിരക്കഥയും കഥയും ഒരുക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമകള്‍. വലിയൊരു ജീവിത സന്ദേശം കൂടി അദ്ദേഹത്തിന്‍റെ പല സിനിമകളുടെയും പ്രത്യേകതകളായായിരുന്നു. ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതി നിലനില്‍ക്കുന്ന കാലത്തോളം പ്രസക്തമായി തുടരുന്ന സന്ദേശം എന്ന സിനിമ ശ്രീനിവാസന്‍റെ മാസ്ററര്‍ പീസാണ്.
തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. രാഷ്ട്രീയ, സിനിമ, സാംസ്കാരിക മേഖലയിലെ നിരവധി പേരാണു പ്രിയ നടനെ അവസാനമായി കാണുന്നതിന് എറണാകുളം ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.

Comments: