Advertisements
|
ജര്‍മന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ അടുത്ത സര്‍ക്കാര്‍ എന്തു ചെയ്യും?
ജോസ് കുമ്പിളുവേലില്‍
രണ്ടു വര്‍ഷമായി സാമ്പത്തിക മാന്ദ്യം തുടരുകയാണ് ജര്‍മനിയില്‍. ഫെബ്രുവരിയിലെ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ സമൂലമായ പൊളിച്ചെഴുത്ത് തന്നെ നടത്തണമെന്നാണ് ജര്‍മന്‍ വ്യവസായ ലോകം ആവശ്യപ്പെടുന്നത്. അതല്ലാതെ ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സാധിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഊര്‍ജത്തിനുള്ള ചെലവ് കുറയ്ക്കുക, നികുതി ഇളവുകള്‍ ലഭ്യമാക്കുക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. നിക്ഷേപങ്ങള്‍ നടത്താന്‍ തയാറുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യം.
എന്നാല്‍, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള മറ്റു രണ്ട് നിര്‍ദേശങ്ങള്‍ കൂടി വ്യവസായികള്‍ മുന്നോട്ടുവയ്ക്കുന്നു. തൊഴില്‍ നിയമങ്ങളിലെ കാര്‍ക്കശ്യം കുറയ്ക്കുക എന്നതാണ് ഇതിലൊന്ന്. തൊഴിലുടമകള്‍ക്ക് അനുകൂലമായ രീതിയില്‍ തൊഴില്‍ നിയമം പരിഷ്കരിക്കുക എന്നതു തന്നെയാണ് ഇത് അര്‍ഥമാക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാല്‍, സ്വാഭാവികമായും ഇത് തൊഴിലാളിവിരുദ്ധമാകുകയും, രാജ്യത്തെ അതിശക്തമായ തൊഴിലാളി യൂണിയനുകള്‍ കടുത്ത സമര പരിപാടികളിലേക്കു നീങ്ങുകയും ചെയ്യും.
സോഷ്യല്‍ സെക്യൂരിറ്റി പേയ്മെന്റുകള്‍ തൊഴിലുടമകളില്‍ നിന്ന് ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് മറ്റൊരു വിവാദ നിര്‍ദേശം. നടപ്പാക്കിയാല്‍, സാധാരണക്കാരായ തൊഴിലാളികള്‍ക്കു മേല്‍ അധിക ബാധ്യത വരുത്തുന്ന നിര്‍ദേശമാണിത്. കൂടാതെ, അവരുടെ സാമൂഹിക സുരക്ഷ തന്നെ അക്ഷരാര്‍ഥത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതും കടുത്ത പ്രതിഷേധങ്ങളിലേക്കു നയിക്കുമെന്ന് ഉറപ്പാണം.
എന്നാല്‍, സമ്പദ് വ്യവസ്ഥ ചുരുങ്ങുകയും, തൊഴിലില്ലായ്മ വര്‍ധിക്കുകയും, നിക്ഷേപകര്‍ക്ക് ജര്‍മനി അനാകര്‍ഷകമാകുകയും ചെയ്യുന്ന സാഹചര്യം മറികടക്കാന്‍ ഇതൊക്കെ വേണ്ടിവരുമെന്നാണ് വ്യവസായ ലോബിയുടെ വാദം. ഇതുകൂടാതെ നിയമപരമായ നൂലാമാലകള്‍ ലളിതവത്കരിക്കണമെന്നും, ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
വ്യവസായികളുടെ നിര്‍ദേശം ഈ രീതിയിലാണെങ്കിലും, സര്‍ക്കാരിന് ഇതെല്ലാം അംഗീകരിക്കാനാവില്ല, പാടേ നിരാകരിക്കാനും സാധിക്കില്ല. ഒപ്പം മറ്റു പല ഘടകങ്ങളും പരിഗണിക്കേണ്ടതായും വരും. കയറ്റുമതിയാണ് ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. അതുകൊണ്ടുതന്നെയാണ് കോവിഡ് കാലഘട്ടം മുതലിങ്ങോട്ട് ജര്‍മന്‍ സമ്പദ് വ്യവസ്ഥ തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതും. കയറ്റുമതിയിലുള്ള ഈ അമിത ആശ്രിതത്വം മാറുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടിവരും. പ്രത്യേകിച്ച്, ഈ മേഖലയില്‍ ചൈനയില്‍നിന്നുള്ള മത്സരം കൂടുതല്‍ ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തില്‍.
ജര്‍മനിയുടെ വളര്‍ച്ചയ്ക്ക് ഗ്രാമ പ്രദേശങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്തുക എന്നതാണ് വരാനിരിക്കുന്ന സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗങ്ങളിലൊന്ന്.
കുടിയേറ്റവും സമ്പദ് വ്യവസ്ഥയും ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയങ്ങളായി മാറിക്കഴിഞ്ഞ പശ്ചാത്തലത്തില്‍, ഇക്കാര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ ആര്‍ക്കു സാധിക്കുമെന്നു തന്നെയാവും ജര്‍മനിയിലെ വോട്ടര്‍മാര്‍ ചിന്തിക്കുക. |
|
- dated 31 Jan 2025
|
|
Comments:
Keywords: Germany - Finance - new_govt_challenged_getrman_ecobomy Germany - Finance - new_govt_challenged_getrman_ecobomy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|