
യൂറോ കപ്പില്‍ ഇംഗ്ളണ്ട് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ഇറ്റലിയോട് ഇംഗ്ളണ്ട് തോറ്റിരുന്നു.
ഇംഗ്ളണ്ടിനെ ഞെട്ടിച്ചുകൊണ്ടാണ് മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്റെ ഗോള്‍ നെതര്‍ലന്‍ഡ്സിനെ മുന്നിലെത്തിച്ചത്. ഗോള്‍ വീണതോടെ ഇംഗ്ളണ്ട് ഉണര്‍ന്നുകളിച്ചു. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നെ ഡെന്‍സല്‍ ഡെംഫ്രീസ് ഫൗള്‍ ചെയ്തു വീഴ്ത്തിയതിന്
റഫറി പെനല്‍റ്റി കിക്ക് അനുവദിച്ചത് ഇംഗ്ളണ്ടിന് തുണയായി. വിഡിയോ അസിസ്ററിന്റെ പരിശോധനകള്‍ക്കു ശേഷമാണ് ഇംഗ്ളണ്ടിന് പെനല്‍റ്റി കിക്ക് അനുവദിച്ചത്. അവസരം കൃത്യമായി ഉപയോഗിച്ച ഹാരി കെയ്ന്‍ ഇംഗ്ളണ്ടിനായി സമനില പിടിച്ചു. അതേസമയം 23ാം മിനിറ്റില്‍ ഫോഡന്റെ ഷോട്ട് ഡംഫ്രീസ് ഗോള്‍ലൈനില്‍വെച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തിയത് മല്‍സരത്തിലെ നല്ലൊരു മുഹൂര്‍ത്തമായിരുന്നു.
അവസാന മിനിറ്റുകളില്‍ ഫില്‍ ഫോഡനെയും ഹാരി കെയ്നെയും പിന്‍വലിച്ച് ഒലി വാകിന്‍സും കോള്‍ പാമറെയും ഇറക്കാനുള്ള
ഗാരെത് സൗത്ത് ഗേറ്റിന്റെതീരുമാനമാണു ഫലം കണ്ടത്. 90ാം മിനിറ്റില്‍ വാകിന്‍സ് ഇംഗ്ളണ്ടിനായി വിജയ ഗോള്‍ നേടി.ഇതോടെ യൂറോ കപ്പില്‍ സെമിയിലെത്തിയ ആറാം തവണയും നെതര്‍ലന്‍ഡ്സിന് ഫൈനല്‍ കാണാതെ മടങ്ങാനായിരുന്നു വിധി. അതേസമയം വിദേശ മണ്ണില്‍ ഇതാദ്യമായാണ് ഇംഗ്ളണ്ട് ഒരു ടൂര്‍ണമെന്റ് ഫൈനലിലെത്തുന്നത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്പെയിനാണ് ഇംഗ്ളണ്ടിന്റെ എതിരാളികള്‍.
ആരാധകരുടെ ദ്വന്ദയുദ്ധം
എന്നാല്‍ യൂറോ കപ്പ് സെമിക്കു മുമ്പ് ഡോര്‍ട്ട്മുണ്ടില്‍ ഇംഗ്ളണ്ട് ~ നെതര്‍ലന്‍ഡ് ആരാധകര്‍ ഏറ്റുമുട്ടി.
ഡോര്‍ട്ട്മുണ്ടഡിലെ ഒരു ബാറില്‍വെച്ച് നെതര്‍ലന്‍ഡ്സ് ആരാധകര്‍ ഇംഗ്ളീഷ് ആരാധകരെ ആക്രമിക്കുകയും ഇംഗ്ളണ്ട് പതാകകള്‍ കൈക്കലാക്കി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് പ്രശ്നമായത്. ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ക്ക് നിസ്സാര പരിക്കുണ്ട്. ബാറിലെ സ്ക്രീനില്‍ മത്സരത്തിന്റെ പ്രദര്‍ശനുമുണ്ട്. ഇതിനായി ബാറില്‍ എത്തിയതായിരുന്നു ഇരു ടീമുകളുടെയും ആരാധകര്‍. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

Comments: