ബര്‍ലിന്‍:
യൂറോ കപ്പ് ഫൈനലില്‍ സ്പെയിനും ഇംഗ്ളണ്ടും കൊമ്പു കോര്‍ത്തപ്പോള്‍ കാല്‍പ്പന്തുകളിയിലെ യൂറോപ്പിലെ രാജാക്കന്മാരായി വീണ്ടും സ്പെയിന്‍ ചരിത്രമെഴുതി. കലാശപ്പോരില്‍ ഇംഗ്ളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് നാലാം തവണയും യൂറോകപ്പില്‍ മുത്തമിടുന്നത്. ഒരു വ്യാഴവട്ടത്തിനുശേഷം ഒരിക്കല്‍ക്കൂടി യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ വീരഗാഥരചിച്ച സ്പെയിന്‍ ഇത്തവണത്തെ ഫേവറിറ്റ് ടീമായി. ആദ്യപകുതിയില്‍ ഗോള്‍രഹിതഅായി കടന്നുപോയെങ്കിലും രണ്ടാം പകുതിയിലെ നിസോ വില്യംസിന്റെയും അവസാന മിനിറ്റുകളിലെ ഒയാര്‍സബലിന്റെയും ഗോളുകളാണ് സ്പെയിനിനെ വിജയകിരീടം ചൂടിച്ചത്.
രണ്ടാംപകുതിയില്‍ 47ാം മിനില്‍ സ്പെയിന്‍ ലീഡ് കണ്ടെത്തി. പതിനേഴുകാരന്‍ ലാമിന്‍ യമാലിന്റെ അസിസ്ററില്‍ നിന്നാണ്
ഗോള്‍ പിറന്നത്. ബോക്സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിസോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പന്ത് ഫലം കണ്ടു. വില്യംസ്് ഇടംകാലുകൊണ്ട് ലോംഗ് ഷോട്ടിലൂടെ അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ 73ാം മിനിറ്റില്‍ ഇംഗ്ളണ്ടിന്റെ മറുപടി ഗോളിലൂടെ സമനില പിടിച്ചുു. കോള്‍ പാല്‍മറാണ് ഇംഗ്ളണ്ടിനെ ഒപ്പമെത്തിച്ചത്.
കൊച്ച് സൗത്ത് ഗേറ്റിന്റെ സമയം നോക്കിയുള്ള സബ്സ്ററിറ്റ്യൂഷന്‍ പാള്‍മറിലൂടെ ഫലം കണ്ടെത്തി. പക്ഷേ, ഈ സമനിലയ് അധികം ആയുസ്സുണ്ടായില്ല. 83~ാം മിനിറ്റില്‍ സ്പെയിന്‍ രണ്ടാമതും നിറയൊഴിച്ചു. പകരക്കാരനായി ഇറങ്ങിയ ഒയാര്‍സബല്‍ ഇംഗ്ളണ്ടിന്റെ വലതുളച്ചപ്പോള്‍ വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയായി. സ്പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടവുമായി.
യൂറോ കപ്പില്‍ ഇംഗ്ളണ്ട് ഇതുവരെയും മുത്തമിട്ടില്ല. ഇത് രണ്ടാം തവണയാണ് ഇംഗ്ളണ്ട് ഫൈനലില്‍ എത്തിയത്. 2020 ലാണ് ആദ്യമായി ഫൈനലില്‍ മാറ്റുരച്ചത്. അന്ന് റണ്ണറപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടര്‍ച്ചായി ഇത്തവണയും കന്നിക്കിരീടം നഷ്ടമായി. രണ്ടാം സ്ഥാനക്കാരായി.ലോകോത്തര കളിക്കാരന്‍ ഹാരി കെയിന്‍സിനാവട്ടെ കലാശപ്പോരാട്ടത്തില്‍ ഒട്ടും തിളങ്ങാനായില്ല. കണ്ണീരോടെ അങ്ങെേണ്ടി വന്നു.
1964, 2008, 2012 എന്നീ വര്‍ഷങ്ങളിലാണ് സ്പെയിന്‍ മുമ്പ് കരീടജേതാക്കളായത്. ബര്‍ലിനിലെ ഒളിമ്പിയ സ്റേറഡിയത്തില്‍ നടന്ന മല്‍സരം കാണാന്‍ 71000 കാണികളാണ് സ്ഥാനം പിടിച്ചത്. ഇതില്‍ സ്പെയിനിലെ രാജാവും, ഇംഗ്ളണ്ടിലെ വില്യം രാജകുമാരനും മകന്‍
ജോര്‍ജ്ജും ഉണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ ഒരുമാസമായി ജര്‍മനിയിലെ 10 സ്റേറഡിയങ്ങളില്‍ നടന്നുവന്ന യൂറോകപ്പ് കാല്‍പ്പന്ത് മല്‍സരത്തിന് ടൂര്‍ണ്ണമെന്റിന് തിരശീലയും വീണു.
ജര്‍മനിയ്ക്ക് നിരാശ
അതേസമയം ജര്‍മ്മനിയുടെ ഹോസ്പിറ്റാലിറ്റി വ്യവസായം യൂറോ കപ്പ് 2024 ല്‍ നിന്ന് വലിയ സ്വാധീനം ചെലുത്തിയില്ല.
യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് "കുറച്ച് ബിസിനസുകള്‍ക്ക് മാത്രമേ നേരിട്ട് പ്രയോജനം നേടാനായുള്ളൂ" എന്ന് ജര്‍മ്മന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റേറാറന്റ് അസോസിയേഷന്‍ (ഉഋഒഛഏഅ) അടുത്തിടെ നടത്തിയ സര്‍വേയില്‍ പറയുന്നു.
പൊതുവേ, വ്യവസായം "വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കുറഞ്ഞ വില്‍പ്പനയും ഉയര്‍ന്ന ചിലവുകളും കൊണ്ട് ബുദ്ധിമുട്ടി" കൂടാതെ ഹോം ടൂര്‍ണമെന്റ് "പ്രതീക്ഷിച്ചതുപോലെ, മിക്ക ബിസിനസ്സുകള്‍ക്കും വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാക്കിയില്ല.
അസോസിയേഷന്റെ സര്‍വേ പ്രകാരം, ഹോട്ടലുടമകളുടെയും റെസ്റേറാറേറ്റര്‍മാരുടെയും വിറ്റുവരവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നാമമാത്രമായ 10.9 ശതമാനം കുറവാണ്.
ജൂണില്‍ നാമമാത്രമായ വില്‍പ്പന നഷ്ടവും 11.1 ശതമാനമായിരുന്നു.
ഇപ്പോഴത്തെ സര്‍വേ ഫലങ്ങള്‍ ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ തുടരുന്ന വളരെ പിരിമുറുക്കമുള്ള സാഹചര്യത്തെ വ്യക്തമാക്കുന്നു, അതുമാത്രമല്ല ജര്‍മനി ടൂര്‍ണ്ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍തന്നെ സ്പെയിനോട് തോറ്റു പുറത്തുപോവുകയും ചെയ്തു.

Comments: