Today: 27 Oct 2020 GMT   Tell Your Friend
Advertisements
നടി കല്‍പന ഹൈദരാബാദിലെ ഷൂട്ടിംഗിനിടയില്‍ അന്തരിച്ചു
Photo #1 - India - Cinema - film_star_kalapana
ഹൈദരാബാദ് : പ്രശസ്ത നടി കല്‍പന (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹോട്ടലില്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പനയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഹൃദയകരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം പോസ്റ്റുമോര്‍ട്ടം വേണമോ എന്നകാര്യത്തില്‍ ഹൈദരാബാദ് പോലീസ് തീരുമാനമെടുക്കും.

കലാകാരനായ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 1965 ഒക്ടോബര്‍ 5 നായിരുന്നു കല്‍പനയുടെ ജനനം. 1977ല്‍ "വിടരുന്ന മൊട്ടുകള്‍' എന്ന ചിത്രത്തില്‍ ബാലതാരമായാണ് കല്‍പ്പന സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 1980 ല്‍ ജി.അരവിന്ദന്റെ 'പോക്കുവെയില്‍' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്തുകൊണ്ട് സിനിമയില്‍ ചുവടുറപ്പിച്ച കല്‍പന പീന്നിട് തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. 'ചാര്‍ലി'യാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

മലയാള സിനിമയുടെ ഹാസ്യത്തിന്റെ വേറിട്ട മുഖമായിരുന്നു കല്‍പന. ഇതോടൊപ്പം ഗൗരവമേറിയ കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്തിരുന്നു. 2012 ല്‍ 'തനിച്ചല്ല ഞാന്‍' എന്ന സിനിമയ്ക്ക് സഹനടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

സംവിധായകന്‍ അനിലുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ ശ്രീമയിയോടൊപ്പം കഴിയുകയായിരുന്നു.

നടിമാരായ കലാരഞ്ജിനിയും ഊര്‍വശിയും സഹോദരിമാരാണ്. അന്തരിച്ച കമല്‍ റോയ്, പ്രിന്‍സ് എന്നിവരാണ് സഹോദരന്‍മാര്‍. ഇവരും ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

300 ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പന 'ഞാന്‍ കല്‍പന' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കല്‍പനയ്ക്ക് അന്ത്യചുംബനമേകി ദുല്‍ക്കര്‍

നടി കല്‍പനയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. ചെറുപ്പം മുതലേ തനിക്ക് സുപരിചിതയായിരുന്നു കല്‍പ്പനച്ചേച്ചിയെന്നും തന്റെ കുട്ടിക്കാലത്തെ കുസൃതികളെല്ലാം ഓര്‍ത്തുവച്ച് മുതിര്‍ന്നപ്പോള്‍ അതൊക്കെ തനിക്ക് പറഞ്ഞു തരുമായിരുന്നുവെന്നും ദുല്‍ക്കര്‍ ഓര്‍മ്മിക്കുന്നു.

കുട്ടിയായിരുന്നപ്പോള്‍ കാണുമ്പോഴൊക്കെ അവര്‍ തന്നോട് ഒരു ഉമ്മ ചാദിച്ച് പിറകേ നടന്നിരുന്നുവെന്നും എന്നാല്‍, താന്‍ ഒരിക്കല്‍ പോലും ഉമ്മകൊടുത്തില്ലെന്നും ചാര്‍ളിയുടെ ചിത്രീകരണത്തിനിടെ തന്നോട് പരിഭവം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ചാര്‍ളി മേരിയെ ചുംബിക്കുന്ന രംഗം അഭിനയിക്കവേ കല്‍പന അതീവ സന്തോഷവതിയായിരുന്നു എന്നും ദുല്‍ക്കര്‍ സല്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ തരാതിരുന്ന ഒരുമ്മയ്ക്ക് പകരം എന്റെ ഒരായിരം ഉമ്മ' എന്ന വരികളോടെയാണ് ദുല്‍ക്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

കുറിപ്പ്:

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചിരിയുടെ പകല്‍ പൂരം അരങ്ങൊഴിഞ്ഞു. അഭിനയത്തിന്റെ കല്‍പ്പനാചാതുര്യം എരിഞ്ഞടങ്ങി. ആദരാഞ്ജ്ഞലികള്‍ !!!!!!!!!!!!!!!!!
- dated 25 Jan 2016


Comments:
Keywords: India - Cinema - film_star_kalapana India - Cinema - film_star_kalapana,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us