Today: 26 Oct 2020 GMT   Tell Your Friend
Advertisements
മലയാള സിനിമയിലെ ചിരിയുടെ മണികിലുക്കം നിലച്ചു
Photo #1 - India - Cinema - kalabhavan_mani_died
കൊച്ചി: മലയാള സിനിമയിലെ ഹാസ്യത്തിന്റെ മണിമുഴക്കം നിലച്ചു. പ്രശസ്ത ചലച്ചിത്ര താരം കലാഭവന്‍ മണി(45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 7.15 നാണ് അന്ത്യം സംഭവിച്ചത്. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മണിയുടെ ശരീരത്തില്‍ മീഥേല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്ററ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ പോസ്ററ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.

സമഹമയവമ്മിാമിശളമാശഹ്യ
കലാഭവന്‍ മണി കുടുംബത്തിനൊപ്പം. (ഫയല്‍ ചിത്രം)
ദാരിദ്യ്രം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. പാടത്തും പറമ്പിലും കൂലിപ്പണി ചെയ്തു രാമന്‍ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബത്തെപോറ്റുവാന്‍ മതിയാകില്ലായിരുന്നു. ചാലക്കുടി ഗവ.ബോയ്സ് ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണകല മണിയുടെ തലയ്ക്കുപിടിച്ചിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ മോണോ അക്ടില്‍ മണി യുവജനോല്‍സവങ്ങളില്‍ മത്സരിച്ചു. 1987ല്‍ മോണോ ആക്ടില്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തില്‍ ഒന്നാമനാകുവാന്‍ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.

അനുകരണകലയില്‍ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്യ്രം അകറ്റാന്‍ പിന്നീട് ഈ കലയും ഉപയോഗിച്ചു തുടങ്ങി. സ്കൂള്‍ പഠനം തീരാറായപ്പോള്‍ ഓട്ടോ ഓടിക്കുവാന്‍ പഠിച്ച മണി പകല്‍ ഓട്ടോ ൈ്രഡവറും രാത്രി മിമിക്രി ആര്‍ട്ടിസ്റ്റുമായി. ധാരാളം മിമിക്രി ട്രൂപ്പുകളുണ്ടായിരുന്ന കേരളത്തില്‍ പല ട്രൂപ്പുകള്‍ക്കുവേണ്ടി മിമിക്രി അവതരിപ്പിച്ച് മണി പണമുണ്ടാക്കി. ഇരിങ്ങാലക്കുടയില്‍വച്ചു പരിചയപ്പെട്ട പീറ്റര്‍ എന്ന വ്യക്തി മണിയെ കലാഭവനുമായി ബന്ധിപ്പിച്ചു. ഇടയ്ക്കു വിനോദശാല എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കാന്‍ പോയതിനാല്‍ കലാഭവനുമായുളള ബന്ധം അറ്റുപോയി. കലാഭവനിലെ ജോലി നഷ്ടപ്പെട്ടതോടെ അഭിനയരംഗത്ത് ശ്രദ്ധിക്കുവാനുളള തീരുമാനമെടുത്ത് മണി സിനിമാക്കാരെ കണ്ടുതുടങ്ങി.

മണിമുഴക്കം നിലയ്ക്കുമ്പോള്‍

സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ചെറിയവേഷങ്ങള്‍ ചെയ്ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ൈ്രഡവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ എന്ന സംവിധായകനാണ് കലാഭവന്‍ മണിയെ നായകനിരയിലേക്കുയര്‍ത്തിയത്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകര്‍ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.

ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി ൈ്രപസ്, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്സ്ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി. മണി എന്ന നടന്റെ ഉയര്‍ച്ചയുടെ ദിനങ്ങളായിരുന്നു പിന്നീട്. വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബേത്ലഹേം, ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്യാങ്, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങളില്‍ മണി നായകനായി. മറുമലര്‍ച്ചി, വാഞ്ചിനാഥന്‍, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നടന്‍ എന്നതിനൊപ്പം നല്ല ഗായകന്‍ കൂടിയാണ് കലാഭവന്‍ മണി. മണി അഭിനയിക്കുന്ന മിക്ക ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവാണ്. മണിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടുകളുടെ ശേഖരമുളള നിരവധി ഓഡിയോ കസെറ്റുകളും റിലീസുചെയ്തിട്ടുണ്ട്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കസെറ്റുകള്‍ ശ്രദ്ധേയമാണ്. പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുള്‍പ്പെടുത്തിയ നിരവധി ഓഡിയോ കസെറ്റുകള്‍ക്കുവേണ്ടി മണി പാടിയിട്ടുണ്ട്.

മുരിങ്ങൂര്‍ മുല്ലപ്പളളി സുധാകരന്റെയും സൗഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. 1999ല്‍ ഫെബ്രുവരി 4നാണ് നിമ്മി മണിയുടെ ജീവിതസഖിയാകുന്നത്. വാസന്തിലക്ഷ്മിയെന്നാണ് ഏകമകളുടെ പേര്. മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ എം.ജി.സര്‍വ്വകലാശാല കലാപ്രതിഭപട്ടം നേടിയിട്ടുണ്ട്.

മിമിക്രിയില്‍ നിന്ന് തന്റേതായ ഹാസ്യശൈലിയുമായി മലയാള സിനിമയില്‍ തുടങ്ങി സഹനടനായും നായകനായും മികച്ച വേഷങ്ങള്‍ ചെയ്തു. മണിയുടെ നാടന്‍പാട്ടുകള്‍ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാകില്ല. ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന മണിയുടെ പാട്ട് ഒരു തവണയെങ്കിലും പാടാത്തവര്‍ ചുരുക്കമാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് ഇല്ലായ്മകളോട് പൊരുതി ഓട്ടോറിക്ഷാക്കാരനില്‍ നിന്ന് കലാഭവന്റെ മിമിക്സ് പരേഡിലൂടെയാണ് മണിയുടെ കലാരംഗത്തേക്കുള്ള കടന്നുവരവ്. ഹാസ്യ നടനായും സ്വഭാവ നടനായും തിളങ്ങിയ മണി തമിഴിലും തെലുങ്കിലും നിരവധി വേഷങ്ങള്‍ ചെയ്തു.

വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധഗായകന്റെ വേഷം കലാഭവന്‍ മണിയെ ദേശീയതലത്തിലും ശ്രദ്ധേയനാക്കി. മണിയുടെ സിനിമാ ജീവിത്തിലെ ഏറ്റവും മികച്ച അഭിനയപ്രകടനത്താല്‍ സമ്പന്നമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു എന്ന കഥാപാത്രം മലയാളികളെ ഈറനണിയിച്ചു. രാമു എന്ന കഥാപാത്രം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അഭിനയമികവിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കലാഭവന്‍ മണിക്ക് നേടിക്കൊടുത്തു.

നിലച്ചുപോയ നാടന്‍ശീലുകളുടെ മണിമുഴക്കം

ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച കലാഭവന്‍ മണി എന്ന നടന്‍ മലയാളികള്‍ക്ക് ഒന്നു കൂടി പ്രിയങ്കരനാകുന്നത് നാടന്‍പാട്ടിലൂടെയുമാണ്. ഇന്ന് നാടന്‍പാട്ടിനെ ജനപ്രിയമാക്കുന്നതില്‍ ഈ ചാലക്കുടിക്കാരന്‍ വഹിച്ച പങ്ക് വലുതാണ്. കോളജ് കാമ്പസുകളിലും, ഗാനമേളകളിലും മണിച്ചേട്ടന്റെ നാടന്‍പാട്ടില്ലാതെ ഒരു ആഘോഷവുമില്ല. മണി പങ്കെടുക്കുന്ന ചടങ്ങുകളിലെ ജനക്കൂട്ടം, അദ്ദേഹത്തിന്റെ നാടന്‍പാട്ട് കേള്‍ക്കുന്നതിനും അതിനൊത്ത അദ്ദേഹത്തിന്റെ ചിരിയും കേള്‍ക്കാനായിരുന്നു.

കണ്ണിമാങ്ങാ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍...., ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട.... ഉമ്പായി കുച്ചാണ്്ട് പ്രാണന്‍ കത്തണുമ്മാ..., ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍..., പരലി പരലി പരലി പൂവാലി പരലി..., ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി...., വരാന്നു പറഞ്ഞിട്ട്...., പകലുമുഴുവന്‍ പണിയെടുത്ത്..., വരിക്കച്ചക്കേടെ... തുടങ്ങിയ അദ്ദേഹത്തിന്റെ ഒട്ടനവധി നാടന്‍ പാട്ടുകള്‍ മലയാളക്കരയ്ക്ക് മറക്കാന്‍പറ്റാത്തവയാണ്.

തന്റെ ജീവിത അനുഭവങ്ങളില്‍നിന്നു തന്നെയാണു മണി നാടന്‍പാട്ടുകള്‍ രചിച്ചിരുന്നതും ഈണമിട്ടിരുന്നതും. മണിയുടെ കുട്ടിക്കാലത്ത് വീട്ടിലെ ദാരിദ്യ്രം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. പിന്നീട് ഓട്ടോ ഓടിച്ചും മിമിക്രി നടത്തിയുമാണു സിനിമയിലേക്ക് എത്തിയിരുന്നതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ഈ എളിമതന്നെയാണ് അദ്ദേഹത്തെ ജനങ്ങള്‍ നെഞ്ചിലേറ്റാന്‍ കാരണം.

മണിയുടേതായി നിരവധി നാടന്‍പാട്ട് ഓഡിയോ കാസറ്റുകളും അയ്യപ്പഗാനങ്ങളും പാരഡി ഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ സഹനടനായി എത്തിയിരുന്ന കലാഭവന്‍ മണി പിന്നീട് നായകന്‍ എന്ന നിലയിലും തിളങ്ങി. നായകനായി ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം ഒരു പാട്ടെങ്കിലും പാടിയിരുന്നു.

2016 തുടങ്ങിയപ്പോള്‍ മുതല്‍ മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമായി മാറുകയാണ്. ഒ.എന്‍.വി, കല്‍പ്പന, ആനന്ദക്കുട്ടന്‍, രാജാമണി, ഷാന്‍ ജോണ്‍സണ്‍, രാജേഷ് പിള്ള, മോഹന്‍ രൂപ് ഇപ്പോള്‍ കലാഭവന്‍ മണിയും.
- dated 06 Mar 2016


Comments:
Keywords: India - Cinema - kalabhavan_mani_died India - Cinema - kalabhavan_mani_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us