Today: 21 Sep 2019 GMT   Tell Your Friend
Advertisements
ആഷസ് പരമ്പരയ്ക്ക് അരങ്ങൊരുങ്ങി
Photo #1 - U.K. - Sports - 29720199ashes

ലണ്ടന്‍: ടെസ്ററ് ക്രിക്കറ്റില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇംഗ്ളണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു.

137 വര്‍ഷത്തെ പാരമ്പര്യമുള്ള പരമ്പരയുടെ 71ാം പതിപ്പിനാണ് ഇത്തവണ ഇംഗ്ളണ്ടില്‍ ആഗസ്റ്റ് ഒന്നിന് തുടക്കമാവുന്നത്. സമീപകാല പതിവുപോലെ അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആസ്ട്രേലിയയാണ് നിലവിലെ ജേതാക്കള്‍. 2017ല്‍ സ്വന്തം മണ്ണില്‍ നടന്ന പരമ്പരയില്‍ 4~0ത്തിനായിരുന്നു ഓസീസിന്‍െറ വിജയം. ഇതടക്കം അവസാനം നടന്ന നാല് ആഷസുകളിലും ആതിഥേയ ടീമുകളാണ് ജയം സ്വന്തമാക്കിയത്. 2013ല്‍ ഇംഗ്ളണ്ട്, അതേ വര്‍ഷം വീണ്ടും നടന്നപ്പോള്‍ ആസ്ട്രേലിയ, 2015ല്‍ ഇംഗ്ളണ്ട് എന്നിങ്ങനെ. 2010ല്‍ ആസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ളണ്ട് 3~1ന് നേടിയ വിജയമാണ് ഈ ട്രെന്‍ഡിന്‍െറ സമീപകാല അപവാദം. 1989 മുതല്‍ 2002 വരെ തുടര്‍ച്ചയായ എട്ട് ആഷസുകള്‍ സ്വന്തമാക്കി ആസ്ട്രേലിയ ആധിപത്യം സ്ഥാപിച്ചശേഷം 2005ലാണ് ഇംഗ്ളണ്ടിന് കപ്പ് തിരിച്ചുപിടിക്കാനായത്.

ഇത്തവണ മുന്‍തൂക്കം ഇംഗ്ളണ്ടിനാണെന്നാണ് കരുതപ്പെടുന്നത്. ഏകദിന ലോകകപ്പിലെ വിജയം ടെസ്റ്റില്‍ ഗുണംചെയ്യില്ലെങ്കിലും ടീമിന്‍െറ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയെന്നത് നേട്ടമാണ്. അയര്‍ലന്‍ഡിനോട് പരുങ്ങിയെങ്കിലും ആധികാരിക ജയം കരസ്ഥമാക്കിയ ഇംഗ്ളണ്ട് നിരയില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ മടങ്ങിയെത്തുന്നതോടെ ടീം സന്തുലിതമാവും.

ബാറ്റിങ്ങിന്‍െറ നട്ടെല്ലായ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും തിരിച്ചെത്തുന്നതാണ് ഓസീസിന്‍െറ കരുത്ത്. വിലക്ക് കഴിഞ്ഞ് ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതല്‍ അഞ്ചു വരെ എഡ്ജ്ബാസ്റ്റണ്‍, 14~18 ലോഡ്സ്, 22~26 ഹെഡിങ്ലി, സെപ്റ്റംബര്‍ 4~8, ഓള്‍ഡ് ട്രാഫോര്‍ഡ്, 12~16 ഓവല്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

1882ല്‍ തുടങ്ങുന്നതാണ് ആഷസിന്റെ ചരിത്രം. ആ വര്‍ഷം ആഗസ്റ്റ് 29ന് ലണ്ടനിലെ ഓവലില്‍ നടന്ന കളിയില്‍ ഇംഗ്ളണ്ട് ആസ്ട്രേലിയയോട് തോറ്റു. ഇതേതുടര്‍ന്ന് സ് പോര്‍ട്ടിങ് ടൈംസ് പത്രത്തില്‍ ഇംഗ്ളീഷ് ക്രിക്കറ്റ് മരിച്ചതായും മൃതദേഹം സംസ്കരിച്ച് ചാരം ആസ്ട്രേലിയയിലേക്ക് കൊണ്ടുപോയതായും വാര്‍ത്തയെഴുതി. അതേ വര്‍ഷം ഡിസംബറില്‍ ആസ്ട്രേലിയയില്‍ പരമ്പര കളിക്കാനെത്തിയ ഇവോ ബ്ളിഗിന്‍െറ ഇംഗ്ളണ്ട് ടീം 2~1ന് ജയിച്ചു. ഇതിനു പിറകെയാണ് അവിടെതന്നെ നടന്ന പ്രദര്‍ശന മത്സരത്തിനുശേഷം പ്രതീകാത്മകമായി ചെറു ആഷസ് ട്രോഫി സമ്മാനിക്കപ്പെട്ടത്. പിന്നീടത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ട്രോഫിയായി മാറി. ടെറാകോട്ട കൊണ്ട് നിര്‍മിച്ച 11 സെ.മീ. മാത്രം നീളമുള്ള പാത്രമാണ് ആഷസ് ട്രോഫി.
- dated 29 Jul 2019


Comments:
Keywords: U.K. - Sports - 29720199ashes U.K. - Sports - 29720199ashes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us