Today: 20 Jan 2025 GMT   Tell Your Friend
Advertisements
ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അറസ്ററിലായത് ഇന്ത്യയില്‍
Photo #1 - India - Otta Nottathil - most_christians_arrested_in_india
2024ല്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അറസ്ററിലായത് ഇന്ത്യയിലാണെന്ന് വേള്‍ഡ് വാച്ച് ലിസ്ററ് റിപ്പോര്‍ട്ട്. ൈ്രകസ്തവ പീഡനം നേരിടുന്ന ആദ്യ 13 രാജ്യങ്ങളില്‍ 11ാം സ്ഥാനത്താണ് ഇന്ത്യ. സിറിയ പോലും 12ാം സ്ഥാനത്താണ്. 2176 ൈ്രകസ്തവരാണ് ഇന്ത്യയില്‍ അറസ്ററ് ചെയ്യപ്പെട്ടത്. ൈ്രകസ്തവ ദേവാലയങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത് റുവാണ്ടയിലാണ്. ഇവിടെ ഭീകരാക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടത് 4,000 ക്രിസ്ത്യന്‍ പള്ളികളും കെട്ടിടങ്ങളുമാണ്, റിപ്പോര്‍ട്ട് തുടരുന്നു.

2024~ല്‍ 100 ഓളം രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ പീഡനം "സമ്പൂര്‍ണമായി" വര്‍ധിച്ചു കൊണ്ടിരിക്കുന്നതായും 13 രാജ്യങ്ങളില്‍ ൈ്രകസ്തവ പീഡനം അതിന്‍റെ തീവ്രമായ തലത്തിലാണെന്നും വേള്‍ഡ് വാച്ച് ലിസ്ററ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടുത്ത പീഡനങ്ങളുള്ള രാജ്യങ്ങളില്‍ ഉത്തര കൊറിയ (96 പോയിന്റ്), സൊമാലിയ (93 പോയിന്റ്), ലിബിയ (91 പോയിന്റ്), എറിത്രിയ (89 പോയിന്റ്), യെമന്‍ (89 പോയിന്റ്), നൈജീരിയ (88 പോയിന്റ്), പാകിസ്ഥാന്‍ ( 87 പോയിന്റ്), സുഡാന്‍ (87 പോയിന്റ്), ഇറാന്‍ (86 പോയിന്റ്), അഫ്ഗാനിസ്ഥാന്‍ (84 പോയിന്റ്) എന്നിങ്ങനെ പോകുന്നു.അതി തീവ്ര ൈ്രകസ്തവ വിരുദ്ധ രാജ്യങ്ങളില്‍ 11ാം സ്ഥാനമുള്ള ഇന്ത്യ കഴിഞ്ഞാല്‍ തൊട്ടു പുറകില്‍ സിറിയയും സൗദി അറേബ്യയുമാണ്! ഇതില്‍ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞാല്‍ ആഗോള തലത്തില്‍ അടുത്ത ൈ്രകസ്തവ വിരുദ്ധ സ്ഥാനമാണ് ഇന്ത്യയ്ക്ക്.

2024~ല്‍ നൈജീരിയയില്‍ 3,100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2,830 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായും ൈ്രകസ്തവ വംശഹത്യയ്ക്കെതിരെ വാദിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്‍റെ വേള്‍ഡ് വാച്ച് ലിസ്ററ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.ആഗോള തലത്തില്‍ നോക്കുമ്പോള്‍ ഇത് 2024ലെ കണക്കിന്‍ പ്രകാരം ഇത് വളരെ കൂടുതലാണ്.

വേള്‍ഡ് വാച്ച് ലിസ്ററ് 2025 ന്‍റെ പ്രകാശനവേളയില്‍ ഓപ്പണ്‍ ഡോര്‍സ് ഓപ്പണ്‍ ഡോര്‍സ് ഇറ്റലി ഡയറക്റ്റര്‍ ക്രിസ്ററ്യന്‍ നാനി പറഞ്ഞത് 32 വര്‍ഷത്തെ തങ്ങളുടെ ഗവേഷണത്തില്‍ തെളിഞ്ഞത് ലോകത്തിലെ 380 ദശലക്ഷം ൈ്രകസ്തവര്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നത് വിശ്വസിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശം പോലുമില്ല എന്നാണ്.അവര്‍ തങ്ങളുടെ ഈ അടിസ്ഥാന മനുഷ്യാവകാശത്തിനായി നാടു കടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തതായി ഓപ്പണ്‍ ഡോര്‍സിന്‍റെ ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.ഇത് വേദനാജനകമാണ്.

""32 വര്‍ഷത്തെ ഗവേഷണത്തില്‍, ക്രിസ്ത്യന്‍ വിരുദ്ധ പീഡനത്തില്‍ ഞങ്ങള്‍ സ്ഥിരമായ വര്‍ദ്ധനവാണ് കണ്ടു വരുന്നത്. ഇതില്‍ തന്നെ 2024 വീണ്ടും അസഹിഷ്ണുതയുടെ റെക്കോര്‍ഡ് വര്‍ഷമാണ് 7 ല്‍ 1 ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസം കാരണം വിവേചനമോ പീഡനമോ അനുഭവിക്കുന്നു.അതു കൊണ്ടു തന്നെ പൊതു സംവാദത്തില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് അടിയന്തിരാവശ്യമാണ്.'നാനി കൂട്ടിച്ചേര്‍ത്തു.ക്രിസ്ററ്യന്‍ നാനിയുടെ ഈ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ് ഇപ്പോള്‍.
- dated 18 Jan 2025


Comments:
Keywords: India - Otta Nottathil - most_christians_arrested_in_india India - Otta Nottathil - most_christians_arrested_in_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us