Today: 01 Jan 2025 GMT   Tell Your Friend
Advertisements
ലോകമെങ്ങും ക്രിസ്മസ് ആചരണം ഭക്തിനിര്‍ഭരമായി
Photo #1 - Germany - Otta Nottathil - x_mas_celebrated_2024_dec_25
എല്ലാ മാന്യപ്രേക്ഷകര്‍ക്കും അതിപൂജിതമാം ക്രിസ്മസ് ദിനത്തിന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍ നേരുന്നു. പ്രവാസിഓണ്‍ലൈന്‍ 18ാം വയസിലേയ്ക്കു കടക്കുന്ന ഈയവസരത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന ഏവര്‍ക്കും പ്രവാസിഓണ്‍ മാദ്ധ്യമത്തിന്റെയും ഞന്തളുടെ സഹസ്ഥാപനമായ കുമ്പിള്‍ ക്രിയേഷന്‍ സംഗീത ചാനലിന്റെയും സ്നേഹവും സന്തോഷവും ഒപ്പം ക്രിസ്മസ് ആശംസകളും അറിയിക്കുന്നു.

തിരുപ്പിറവിയുടെ പുണ്യസ്മരണ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്, ൈ്രകസ്തവ ദേവാലയങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും ക്രിസ്മസ് കാരളും നടന്നുവരികയാണ്.മിക്കയിടങ്ങളിലും പാതിരാ കുര്‍ബാനയോടെയാണ് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചത്. പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ തിരക്ക് എല്ലായിടത്തും ഉണ്ടായി.

ജര്‍മനിയില്‍ ഡിസംബര്‍ ഒന്നു മുതല്‍ തുടങ്ങിയ ആഘോഷം ഡിസംബര്‍ 24 ന് ഹൈലിഷ് ആബന്റായ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോഴേ ആഘോഷം തുടങ്ങി. വൈകുന്നേരവും രാത്രിയിലും, ദിവ്യബലിയും മറ്റു പരിപാടികളും നടന്നു. വിവിധ മലയാളി ക്രസ്ത കൂട്ടായ്മകളിലും ചൊവ്വാഴ്ച തിരുക്കര്‍മ്മങ്ങള്‍ നടന്നു. ക്രിസ്മസ് ദിനമായ ബുധനാഴ്ച ജര്‍മനിയിലെ ചിലയിടങ്ങളില്‍ രാവിലെയും തുടര്‍ന്ന് ഉച്ചകഴിഞ്ഞുമാണ് മലയാളി കൂട്ടായ്മയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നത്. കൊളോണിലെ സീറോ മലബാര്‍ റീത്ത് സമൂഹത്തില്‍ വൈകുന്നേരം നാലുമണിക്കാണ് പരിപാടികള്‍ ക്രമീകരിച്ചിരിയ്ക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈിലെ ലീബ്ഫ്രൗവര്‍ ദേവാലത്തില്‍ നാലുമണിയ്ക്ക് ഫാ. ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

തിരുവനന്തപുരം പിഎംജിയിലെ ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ നടന്ന തിരുപ്പിറവി ശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനക്ക് മലങ്കര കാ ത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു.പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാര്‍മി കത്വത്തിലുള്ള പാതിരാ കുര്‍ബാന നടന്നു.

ഗാസ യുദ്ധത്തിന്റെ നിഴലില്‍ ബെത്ലഹേമില്‍ ക്രിസ്മസ് ശാന്തമായ ആഘോഷിച്ചു. ഗാസയില്‍ ഇസ്രായേലിന്റെ യുദ്ധം അടയാളപ്പെടുത്തുന്ന ബെത്ലഹേമിലെ രണ്ടാമത്തെ ക്രിസ്മസ് ആണിത്. വിനോദസഞ്ചാരികളും തീര്‍ഥാടകരും നഗരത്തിലേക്കുള്ള വരവ് ഏതാണ്ട് പൂര്‍ണ്ണമായും നിര്‍ത്തി,

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് ശേഷം, ബെത്ലഹേമിലെ മിക്കവാറും എല്ലാ 5,000 ഹോട്ടല്‍ മുറികളും ശൂന്യമാണ്. വിനോദസഞ്ചാരികളുടെ അഭാവം ഹോട്ടലുകള്‍ക്ക് മാത്രമല്ല, പ്രാദേശിക സ്റേറാറുകള്‍ക്കും ബുദ്ധിമുട്ടായി.

ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ബെത്ലഹേം സ്ഥിതി ചെയ്യുന്ന ഇസ്രായേല്‍ അധിനിവേശ വെസ്ററ് ബാങ്കിലെ സമ്പദ്വ്യവസ്ഥയില്‍ വന്‍ മാന്ദ്യം അനുഭവപ്പെട്ടു. പതിറ്റാണ്ടുകളായി ടൂറിസം നഗരത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ്, എന്നാല്‍ പ്രാദേശിക ഹോട്ടല്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍, കിടക്കയില്‍ താമസിക്കുന്നവരുടെ നിരക്ക് യുദ്ധത്തിന് തൊട്ടുമുമ്പ് 80% ആയിരുന്നത് ഇന്ന് വെറും 3% ആയി കുറഞ്ഞു.ചര്‍ച്ച് ഓഫ് നേറ്റിവിറ്റിക്ക് മുന്നിലുള്ള വലിയ നേറ്റിവിറ്റി സ്ക്വയറിലും ഇതുതന്നെ അവസ്ഥ. സാധാരണയായി, ക്രിസ്മസ് സംഗീതം ഇവിടെ നിന്ന് പഴയ നഗരമായ ബെത്ലഹേമിലൂടെ മുഴങ്ങുന്നു. എന്നാല്‍ ഈ വര്‍ഷം നിശബ്ദതയുണ്ട്: ക്രിസ്മസ് കരോള്‍ ഇല്ല, ക്രിസ്മസ് ട്രീ ഇല്ല, അലങ്കാരങ്ങള്‍ ഇല്ല. ദുഃഖകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് സ്ക്വയറിലെത്തിയത്.
- dated 25 Dec 2024


Comments:
Keywords: Germany - Otta Nottathil - x_mas_celebrated_2024_dec_25 Germany - Otta Nottathil - x_mas_celebrated_2024_dec_25,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
robert_habeck_germany_musk
മസ്കിന്റെ ശ്രമം യൂറോപ്പിനെ ദുര്‍ബലമാക്കാന്‍: ജര്‍മന്‍ വൈസ് ചാന്‍സലര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
akhileswaran_new_christian_devotional_clasical_song
പുതിയ ക്ളാസിക് ക്രിസ്തീയ ഗാനം "അഖിലേശ്വരന്‍" പുതുവര്‍ഷത്തില്‍ പുറത്തിറങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
X_Mas_album_athipoojithamam_Christmas_released_kumpil_Creations
"അതിപൂജിതമാം ക്രിസ്മസ്" കരോള്‍ഗാന ആല്‍ബം റിലീസ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
വ്യാജ രേഖകള്‍ ചമച്ച് ജര്‍മനിയിലെത്തിയവരെപ്പറ്റി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
elon_musk_support_AFD_for_2025_election
ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ എഎഫ്ഡിയ്ക്ക് ഇലോണ്‍ മസ്കിന്റെ പിന്തുണ Recent or Hot News
തുടര്‍ന്നു വായിക്കുക
changes_for_international_students_in_Germany_2025
2025ല്‍ ജര്‍മ്മനിയില്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായി മാറുന്ന കാര്യങ്ങള്‍ എന്തെല്ലാം

Blocked account
Increase in the minimum wage
Mini-job income to rise
Munich's Technical University introduces tuition fees
German universities EU Erasmus+ funding
International students extended working തുടര്‍ന്നു വായിക്കുക
Indians_working_in_germany_earned_more_than_Germans
ജര്‍മനിയിലെ വിദേശികളില്‍ ഇന്‍ഡ്യാക്കാര്‍ വരുമാനത്തില്‍ ഏറ്റവും മുന്നില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us