
ബ്രിട്ടീഷ് അവതാരകന്‍ പിയേഴ്സ് മോര്‍ഗന്‍ കുറച്ചു ദിവസം മുന്‍പ് നടത്തിയ അഭിമുഖത്തിലാണ് ബാസിം യൂസുഫ് ഇസ്രയേലിനെ വിമര്‍ശിച്ചത്. വലതുപക്ഷ അനുകൂലിയായി അറിയപ്പെടുന്ന മോര്‍ഗന്റെ പോലും നാവടപ്പിക്കുന്ന പ്രകടനമായിരുന്നു അത്. എ്നാല്‍, ഇതിനു പിന്നാലെ, ഡി.സി സ്ററുഡിയോയുടെ "സൂപ്പര്‍മാന്‍: ലെഗസി' സിനിമയില്‍ തനിക്കു പറഞ്ഞിരുന്ന വേഷം നഷ്ടമായെന്നാണ് ബാസിമിന്റെ ആരോപണം. സിനിമയില്‍ ഹര്‍ജവ്തി എന്ന ഏകാധിപതിയുടെ റോളാണ് പറഞ്ഞുവെച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാല്‍, സംവിധായകനും ഡി.സി സ്ററുഡിയോ തലവനുമായ ജെയിംസ് ഗന്‍ പറയുന്നത്, ബാസിമിനെ ഒഴിവാക്കാന്‍ കാരണം ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശമല്ല എന്നാണ്. ബാസിമിന്റെ റോള്‍ ഇല്ലാതായി എന്നത് സത്യമാണ്. എന്നാല്‍, അതിനു കാരണം തിരക്കഥയില്‍ വന്ന മാറ്റമാണെന്നാണ് ഗന്‍ വാദിക്കുന്നത്. മോര്‍ഗന്‍~ബാസിം അഭിമുഖത്തിനു മുന്‍പ് തന്നെ ഈ മാറ്റമുണ്ടായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.

Comments: