
അനോറ ഒരുക്കിയ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായി. മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന 5 പുരസ്കാരങ്ങളാണ് "അനോറ' സ്വന്തമാക്കിയത്. ഇതുകൂടാതെ സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ എന്നിവ മൂന്നും അനോറയ്ക്കായി കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
പതിവുപോലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കൊമേഡിയനും അമെരിക്കന്‍ ടിവി ഷോ സ്ററാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ആദ്യമായി ഓസ്കറിലെ അവതാരകനായെത്തിയത്.
മറ്റ് അവാര്‍ഡുകള്‍
മികച്ച സഹനടി ~ സോയി സാല്‍ഡാന (എമിലിയ പെരെസ്)
മികച്ച സഹനടന്‍ ~ കീറന്‍ കള്‍ക്കിന്‍ (ദ റിയല്‍ പെയിന്‍)
മികച്ച എഡിറ്റര്‍ ~ ഷോണ്‍ ബേക്കര്‍ (അനോറ)
മികച്ച അവലംബിത തിരക്കഥ ~ ഷോണ്‍ ബേക്കര്‍ (അനോറ)
മികച്ച സംഗീതസംവിധായകന്‍ ~ ഡാനിയല്‍ ബ്ളൂംബെര്‍ഗ് ( ദ ബ്രൂട്ട്ലിസ്ററ് )
മികച്ച ഛായാഗ്രഹണം ~ ലോല്‍ ക്രൗളി ( ദ ബ്രൂട്ട്ലിസ്ററ് )
മികച്ച ആനിമേറ്റഡ് ചിത്രം ~ ഫ്ലോ
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ~ ദ ഷാഡോ ഓഫ് സൈപ്രസ് (ഇറാനിയന്‍)
മികച്ച വസ്ത്രാലങ്കാരം ~ പോള്‍ ടേസ്വെല്‍
മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റെറലിസ്ററ് ചിത്രം ~ ദ സബ്സ്ററന്‍സ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ചിത്രം ~ വിക്കെഡ്

Comments: