Today: 11 Aug 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ കാര്‍ മേഖലയില്‍ നാലു ലക്ഷം ജോലികള്‍ അപകടത്തില്‍
Photo #1 - Germany - Finance - 10720207car

ബര്‍ലിന്‍: ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ നെടുന്തൂണുകളിലൊന്നാണ് കാര്‍ നിര്‍മാണ ~ വിപണന ~ കയറ്റുമതി മേഖല. കൊറോണ വൈറസ് വ്യാപനത്തിനു മുന്‍പു തന്നെ പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്ന കാര്‍ മേഖല ഇപ്പോള്‍ കടുത്ത തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്.

നിലവില്‍ 8,30,000 ലക്ഷം പേര്‍ ഈ മേഖലയില്‍ നേരിട്ട് ജോലി ചെയ്യുന്നുണ്ട്. 2030നുള്ളില്‍ ഇതില്‍ പകുതി പേര്‍ക്കും ജോലി നഷ്ടമാകുമെന്നാണ് നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍.

ലോക്ക്ഡൗണ്‍ കഴിഞ്ഞ് ആഭ്യന്തര ~ അന്താരാഷ്ട്ര വിപണികള്‍ സജീവമായാലും കാര്‍ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് വലിയ അയവ് പ്രതീക്ഷിക്കാനാകില്ല. പെട്രോള്‍ ~ ഡീസല്‍ എന്‍ജിനുകള്‍ ഒഴിവാക്കി ഹൈബ്രിഡിലേക്കും ഇലക്ട്രിക്കിലേക്കും മാറുകയാണ് ആഗോള വാഹന വിപണി. ഈ സാഹചര്യത്തില്‍ ആവശ്യം വരുന്ന മനുഷ്യ വിഭവശേഷി താരതമ്യേന കുറവാണ്.

ഇലക്ട്രിക് കാറുകള്‍ക്ക് പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളെ അപേക്ഷിച്ച് ഘടകങ്ങളുടെ എണ്ണം ആറിലൊന്ന് മാത്രമാണ്. ഹൈബ്രിഡ് ~ ഇലക്ട്രിക് വിപണികളിലേക്കു മാറാന്‍ വലിയ തോതിലുള്ള നിക്ഷേപം നിര്‍മാണ കമ്പനികള്‍ നടത്തേണ്ടിയും വരുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കുക എന്നതു തന്നെയാണ് അവര്‍ക്കു മുന്നിലുള്ള ഏറ്റവും എളുപ്പ മാര്‍ഗം.
- dated 10 Jul 2020


Comments:
Keywords: Germany - Finance - 10720207car Germany - Finance - 10720207car,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us