Today: 11 Aug 2020 GMT   Tell Your Friend
Advertisements
ഫോക്സ് വാഗന്‍ ഷോര്‍ട്ട് അവര്‍ സമ്പ്രദായം പിന്‍വലിക്കുന്നു
Photo #1 - Germany - Finance - 1720202vw

ബര്‍ലിന്‍: കൊറോണവൈറസ് ബാധ വ്യാപകമായതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ഷോര്‍ട്ട് അവര്‍ സമ്പ്രദായം ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ ഫാക്റ്ററികളില്‍ പിന്‍വലിക്കുന്നു.

ഉത്പാദനം ക്രമേണ പഴയ നിലയിലേക്ക് ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍. ഷോര്‍ട്ട് അവര്‍ പ്രകാരം മാര്‍ച്ച് മുതല്‍ എണ്‍പതിനായിരം മണിക്കൂര്‍ തൊഴില്‍ സമയമാണ് വെട്ടിക്കുറച്ചത്.

കൊറോണയ്ക്കു മുന്‍പുള്ള സമയത്തേതിനെ അപേക്ഷിച്ച് 75 ശതമാനം മുതല്‍ 95 ശതമാനം വരെ ഉത്പാദനത്തിലേക്ക് ഇപ്പോള്‍ ഫാക്റ്ററികള്‍ എത്തിക്കഴിഞ്ഞു. പുതിയ സാമ്പത്തിക സാഹചര്യങ്ങളില്‍ കാര്‍ വിപണിയുടെ ഭാവി എങ്ങനെ വരുമെന്ന് നോക്കിയ ശേഷം മാത്രമായിരിക്കും ഉത്പാദനം പൂര്‍ണ തോതിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം.

ജര്‍മന്‍ റോഡുകളിലെ പുതിയ കാറുകളുടെ രജിസ്ട്രേഷനില്‍ 16.1 ശതമാനം കുറവാണ് ജനുവരി മുതല്‍ മേയ് വരെ കണക്കാക്കുന്നത്. മേയിലെ മാത്രം കണക്കെടുത്താല്‍ വില്‍പ്പനയില്‍ അമ്പത് ശതമാനത്തോളമാണ് കുറവ്.
- dated 30 Jun 2020


Comments:
Keywords: Germany - Finance - 1720202vw Germany - Finance - 1720202vw,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
317202010economy
ജര്‍മന്‍ സമ്പദ് വ്യവസ്ഥ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച
തുടര്‍ന്നു വായിക്കുക
307202011jobs
സാമ്പത്തിക വളര്‍ച്ചയിലെ റെക്കോഡ് ഇടിവിലും ഉയരാതെ ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക്
തുടര്‍ന്നു വായിക്കുക
28720202cash
ജര്‍മനിക്കാര്‍ കൈയില്‍ കൊണ്ടു നടക്കുന്നത് ശരാശരി 1364 യൂറോ
തുടര്‍ന്നു വായിക്കുക
23720206economy
കൊറോണയ്ക്കു മുന്നില്‍ കരുത്തോടെ ജര്‍മന്‍ സമ്പദ് വ്യവസ്ഥ
തുടര്‍ന്നു വായിക്കുക
21720204tax
ജോലി സമയം കുറഞ്ഞവരെ കാത്തിരിക്കുന്നത് നികുതി വ്യത്യാസങ്ങള്‍
തുടര്‍ന്നു വായിക്കുക
11720203millionare
കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം
തുടര്‍ന്നു വായിക്കുക
10720207car
ജര്‍മന്‍ കാര്‍ മേഖലയില്‍ നാലു ലക്ഷം ജോലികള്‍ അപകടത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us