Today: 27 Oct 2020 GMT   Tell Your Friend
Advertisements
"അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട് ഫിലിം ചിത്രീകരണം പൂര്‍ത്തിയായി
Photo #1 - America - Cinema - appan_ara_mon_short_filim
ന്യൂയോര്‍ക്ക്: ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ജോജോ കൊട്ടാരക്കര രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം "അപ്പന്‍ ആരാ മോന്‍' ചിത്രീകരണം ന്യൂയോര്‍ക്കില്‍ പൂര്‍ത്തിയായി.

14 മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ ചിത്രം എന്ന പ്രത്യേകതയും "അപ്പന്‍ ആരാ മോന്‍' എന്ന ഷോര്‍ട്ട് ഫിലിമിനുണ്ട്. നിഷാന്ത് നായര്‍ ആണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

മഴവില്‍ എഫ്എം റേഡിയോയുടെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ജനുവരി ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിന് ഫ്ളോറല്‍ പാര്‍ക്ക് ന്യൂയോര്‍ക്കിലുള്ള ട്യസണ്‍ സെന്ററില്‍ നടത്തുന്ന ചടങ്ങില്‍ ഷോ പ്രീമിയര്‍ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

മഴവില്‍ എഫ്എം റേഡിയോയുടെ ബാനറില്‍ വലിയവീടന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം മലയിലഴികത്ത് ഫിലിംസ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിനു പോള്‍, ടീന എലിസബത്ത്, അലക്സ്, ജ്വാല അലക്സ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സഹസംവിധാനം രേഖ നായരും സംഗീതം സുമേഷും എഡിറ്റിംഗ് വൈശാഖും നിര്‍വഹിച്ചിരിക്കുന്നു.

മഴവില്‍ എഫ്എം റേഡിയോയുടെ മറ്റു ഷോര്‍ട്ട് ഫിലിമുകള്‍ ആയ "അന്നൊരു നാള്‍', "പോക്ക്' തുടങ്ങിയവയെപോലെ തന്നെ പുതിയ ചിത്രത്തിന്റെ ടീസറിനു ഇപ്പോള്‍ തന്നെ നല്ല പ്രതികരണമാണു ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: mazhavilfm@ gmail.com
- dated 04 Jan 2016


Comments:
Keywords: America - Cinema - appan_ara_mon_short_filim America - Cinema - appan_ara_mon_short_filim,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us