ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച് ഹ്യുണ്ടായ് ഐപിഒ

News Photo 1 - India - Finance - hyundai_india_ipo_record
മുംബൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഇനിഷ്യല്‍ പബ്ളിക് ഓഫറിങ് (ഐപിഒ) ലോഞ്ച് ചെയ്ത ശേഷം നടക്കുന്നത് ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ വലിയ വില്‍പ്പന. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 3.3 ബില്യന്‍ ഡോളര്‍ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഐപിഒ ലോഞ്ച് ചെയ്ത് മൂന്നു ദിവസം കൊണ്ട് തന്നെ 5.51 ബില്യന്‍ ഡോളറിലെത്തി.

1960 രൂപയാണ് ഒരു ഓഹരിക്ക് ഹ്യുണ്ടായ് വിലയിടാന്‍ പോകുന്നതെന്നാണ് സൂചന. ഇതോടെ 19 ബില്യന്‍ ഡോളറിന്റെ വിപണി മൂല്യമാകും. ഇതോടെ ഹ്യുണ്ടായ് ഇന്ത്യന്‍ യൂണിറ്റിന് കൊറിയന്‍ മാതൃകമ്പനിയുടെ 40 ശതമാനം മൂല്യമാകും.

സിംഗപ്പൂര്‍ സര്‍ക്കാര്‍ അടക്കമുള്ള വമ്പന്‍മാര്‍ ഹ്യുണ്ടായ് ഇന്ത്യയുടെ ഐപിഒയില്‍ പങ്കെടുത്തു. ഓഹരിയായി തന്നെ ഒക്റ്റോബര്‍ 22 മുതല്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1996ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ഹ്യുണ്ടായ് ഇപ്പോള്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വാഹനനിര്‍മാതാക്കളാണ്. കഴിഞ്ഞ വര്‍ഷം 4.1 മില്യന്‍ വാഹനങ്ങള്‍ അവര്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചു. ഇലക്ട്രിക് വാഹന നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ നയവും കൊറിയന്‍ കമ്പനിക്ക് ഗുണകരമാണ്.
- dated 21 Oct 2024

Comments:

Keywords: India - Finance - hyundai_india_ipo_record India - Finance - hyundai_india_ipo_record,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.