ആദ്യ ഘട്ടത്തില്‍ മൂന്ന് എടിആര്‍ ~ 72 ടര്‍ബോപ്രോപ് വിമാനങ്ങളുമായി ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ്. ഒന്നര വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങളുമായി അന്തര്‍ദേശീയ സര്‍വീസ് തുടങ്ങാനാണ് അല്‍ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ആദ്യ അന്തര്‍ദേശിയ ഡെസ്ററിനേഷന്‍ യുഎഇ ആയിരിക്കും. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
അല്‍ ഹിന്ദിന്‍റെ എയര്‍ലൈന്‍ കമ്പനിയുടെ ആസ്ഥാനം കൊച്ചിയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇരുപത് വര്‍ഷത്തോളമായി യുഎയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് എട്ട് മില്യണ്‍ ദിര്‍ഹത്തിന്‍റെ വാര്‍ഷിക വിറ്റുവരവുണ്ട്.

Comments: