ന്യൂഡല്‍ഹി: അടുത്ത 4~6 മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായി മാറുമെന്ന് ഉറപ്പു നല്‍കി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇരുപതാമത് എഫ്ഐസിസിഐ ഹയര്‍ എജുക്കേഷന്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയെ ആഗോളതലത്തില്‍ ഒന്നാമതെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോ വര്‍ഷവും 22 ലക്ഷം കോടി രൂപയാണ് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ചെലവഴിക്കുന്നത്. അതിനു പുറമേ പാരിസ്ഥിതിക പ്രശ്നങ്ങളും ഫോസില്‍ ഇന്ധനം മൂലം ഉണ്ടാകുന്നുണ്ട്. ഇന്ത്യക്കാര്‍ ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കേണ്ടത് രാജ്യത്തിന്‍റെ ഉന്നമനത്തില്‍ നിര്‍ണായകമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Comments: