
സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ലോകമെമ്പാടുമുള്ള ക്വിയര്‍ സമൂഹത്തിനും മറ്റു അരികുവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കുമാണ് അനസൂയ പുരസ്കാരം സമര്‍പ്പിച്ചത്. സമൂഹത്തിന്‍റെ സമത്വത്തിനു വേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വിയര്‍ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാകേണ്ട ആവശ്യമില്ല, അരികുവത്കരണത്തിന്‍റെ പ്രശ്നങ്ങള്‍ അറിയാന്‍ നിങ്ങള്‍ അവരില്‍ ഒരാള്‍ ആകേണ്ടതില്ല, പകരം വളരെ മര്യാദയുള്ള ഒരു മനുഷ്യന്‍ ആയിരുന്നാല്‍ മാത്രം മതിയാകുമെന്ന് മറുപടി പ്രസംഗത്തില്‍ അനസൂയ വ്യക്തമാക്കി.
മേയ് 17നാണ് ദി ഷെയിംലെസ് കാന്‍സില്‍ പ്രദര്‍ശിപ്പിച്ചത്. ലൈംഗിക തൊഴിലാളികളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചിരിക്കുന്നത്. മിത വസിഷ്ഠ്, തന്‍മയ് ധനാനിയ, റോഹിത് കോക്കേട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Comments: