കാന്‍സ് ഫിലിം ഫെസ്ററിവലില്‍ മലയാളത്തി് അഭിമാം: ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി് ഗ്രാന്‍പ്രീ പുരസ്കാരം

News Photo 1 - Europe - Cinema - cannes_grandprix_award_kani
പാരിസ്: കാന്‍സ് ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രമായി ഇന്ത്യയില്‍ നിന്നുള്ള, ഹിന്ദി ~ മലയാളം ഭാഷകളില്‍ ചിത്രീകരിച്ച, ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമ തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാന്‍പ്രീ അവാര്‍ഡ് എന്നാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം അറിയപ്പെടുന്നത്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത "അനോറ'യ്ക്കാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്കാരം ലഭിച്ചത്.

ഓള്‍ വീ ഇമാജന്‍ ആസ് ലൈറ്റിന്റെ സംവിധായിക പായല്‍ കപാഡിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാന്‍പ്രീ അവാര്‍ഡ് ഏറ്റുവാങ്ങി.

മുപ്പതു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമ കാന്‍സിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സ്വം ആയിരുന്നു മൂന്നു പതിറ്റാണ്ടു മുന്‍പ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ വനിത സംവിധാനം ചെയ്ത ഒരു സിനിമ മത്സരവിഭാഗത്തിലെത്തുന്നത് ഇതാദ്യം.

മുംബൈയില്‍ ജോലി ചെയ്യുന്ന രണ്ട് നഴ്സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പറയുന്നത്. ഛായ കദം, ഹൃദു ഹാറൂണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- dated 26 May 2024

Comments:

Keywords: Europe - Cinema - cannes_grandprix_award_kani Europe - Cinema - cannes_grandprix_award_kani,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.