
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത, കദ്വ ബനാറസി ഹാന്‍ഡ്ലൂം സാരിയണിഞ്ഞാണ് ഐശ്വര്യ എത്തിയത്. 18 കാരറ്റ് ഗോള്‍ഡില്‍ അണ്‍കട്ട് ഡയമണ്ട് ചേര്‍ത്ത ആഭരണങ്ങളും ധരിച്ചിരുന്നു. എന്നാല്‍, ഇതിനെക്കാളെല്ലാം ശ്രദ്ധേയമായത് സീമന്ത രേഖയില്‍ നീളത്തില്‍ ഐശ്വര്യ തൊട്ട സിന്ദൂരമാണ്.
അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകാന്‍ പോകുന്നെന്ന് ഏറെക്കാലമായുള്ള ഗോസിപ്പാണ്. ഇതിനുള്ള മറുപടിയായാണ് ഐശ്വര്യ ഇപ്പോള്‍ സിന്ദൂരം അണിഞ്ഞ് ലോകമൊന്നാകെ ശ്രദ്ധിക്കുന്ന കാന്‍സിലെത്തിയതെന്നായിരുന്നു ഇതിന് ആരാധകര്‍ ആദ്യം കണ്ടെത്തിയ വിശദീകരണം. എന്നാല്‍, അതല്ല സിന്ദൂരമണിഞ്ഞതിനുള്ള കാരണമെന്നും, പാകിസ്താനെതിരായ ഇന്ത്യയുടെ "ഓപ്പറേഷന്‍ സിന്ദൂറി'നുള്ള ഐക്യദാര്‍ഢ്യമായാണ് ഇതെന്ന വ്യാഖ്യാനം പിന്നാലെ വന്നു.
ഏതായാലും ഈ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇത് "ദേവദാസ്' സിനിമയിലെ നടിയുടെ വേഷത്തെ ഓര്‍മ്മിപ്പിക്കുന്നെന്ന് താരത്തിന്‍റെ ഫാന്‍സില്‍ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. സാധാരണ ഐശ്വര്യക്കൊപ്പം കാനിലെത്താറുള്ള അഭിഷേക്, ഇത്തവണ കൂടെയുണ്ടായിരുന്നില്ല. ഐശ്വര്യ കാനിലെത്തിയ സമയം അമ്മ ജയ ബച്ചനും നടി ഡയാന പെന്‍റിക്കുമൊപ്പം ഡിന്നര്‍ കഴിക്കാനാണ് അഭിഷേക് പോയത്.

Comments: