
ആഘോഷങ്ങള്‍ക്ക് തൂക്കുന്ന മിനുങ്ങുന്ന പ്ളാസ്ററിക് കടലാസ് പോലുണ്ട് ഐശ്വര്യയുടെ വസ്ത്രമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഡിസൈനറെ പിരിച്ചു വിടേണ്ട സമയമായെന്നും ആരാധകര്‍ പറയുന്നു. ഫാല്‍ഗുനി ഷെയ്ന്‍ പീകോക്ക് ഡിസൈനര്‍മാരാണ് ഇത്തവണ ഐശ്വര്യയ്ക്കു വേണ്ടി ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
എമ്മ സ്റേറാണ്‍ അഭിനയിക്കുന്ന യോര്‍ഗോസ് ലാന്തിമോസിന്‍റെ കൈന്‍ഡ്സ് ഒഫ് കൈന്‍ഡ്നെസ്സ് എന്ന സിനമയുടെ സ്ക്രീനിങ്ങില്‍ പങ്കെടുക്കാനായാണ് വെള്ളിയാഴ്ച താരം ഫെസ്ററിവല്‍ വേദിയിലെത്തിയത്.
ബോള്‍ഡായുള്ള ഷോള്‍ഡറോടു കൂടിയ ഗൗണില്‍ മെറ്റാലിക് അലുക്കുകളും പിടിപ്പിച്ചിരുന്നു. രണ്ടാം വട്ടം ചുവന്ന പരവതാനിയില്‍ എത്തിയപ്പോഴും ഐശ്വര്യയുടെ വലം കൈയിലെ പരുക്ക് ദൃശ്യമായിരുന്നു.
മിനിമല്‍ മേക്കപ്പിലാണ് താരം രണ്ടാം ദിനവും എത്തിയത്. ഐശ്വര്യയ്ക്കു പുറകേ ബോളിവുഡ് താരം കിയാര അദ്വാനിയും ചുവന്ന പരവതാനിയില്‍ എത്തി. ഇതാദ്യമായാണ് കിയാര കാന്‍സ് ഫിലിം ഫെസ്ററിവലില്‍ പങ്കെടുക്കുന്നത്. പ്രഭല്‍ ഗുരുങ്ങ് ഡിസൈന്‍ ചെയ്ത ഐവറി ക്രീപ് ബാക്ക് സാറ്റിന്‍ വസ്ത്രമാണ് കിയാര ധരിച്ചിരുന്നത്.

Comments: