

30 വര്‍ങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാന്‍സ് ഫിലിം ഫെസ്ററിവലില്‍ ഒരു ഇന്ത്യന്‍ ചിത്രം പാം ഡി ഓര്‍ പുരസ്കാരത്തിനായുള്ള മത്സരത്തിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്.
19 ചിത്രങ്ങളാണ് ഈ മത്സരത്തിലേക്ക് ചുരുക്കപ്പട്ടികയിലെത്തിയത്. സംവിധായിക പായല്‍ കപാഡിയയ്ക്കൊപ്പമെത്തിയ കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ക്കൊപ്പ ഛായ കഗം, ഹൃദ്ധു ഹാരൂണ്‍ എന്നിവരും കൈകോര്‍ത്തു. ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, നിര്‍മാതാക്കളായ ജൂലിയന്‍ ഗ്രാഫ്, സികോ മൈത്ര, തോമസ് ഹക്കീം എന്നിവരും സാന്നിദ്ധ്യമറിയിച്ചു.
ഗ്രാന്‍ഡ് ലൂമിയര്‍ തിയെറ്ററിലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചത്. ചിത്രം പൂര്‍ത്തിയായതിനു പിന്നാലെ മിനിറ്റുകളോളം നീണ്ട കരഘോഷം ആസ്വാദകരുടെ നിറഞ്ഞ മനസിന്റെ സാക്ഷ്യപത്രമായത് അവിസ്മരണീയമായി. മുന്‍പ് 1994ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം എന്ന ചിത്രമാണ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Comments: